Temple Opening Days

ക്ഷേത്രനടതുറക്കുന്ന ദിവസങ്ങള്‍


ആഴ്ച്ചയില്‍ ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും എല്ലാ മലയാളമാസം ഒന്നാം തീയതിയും, ആയില്യ ദിവസവും തിരുനടതുറക്കും. കുംഭ മാസത്തിലെ ശിവരാത്രിക്കും. കുംഭ മാസത്തിലെ പൂയം നാള്‍ ദിവസം പ്രതിഷ്ഠാവാര്‍ഷികം നടക്കും. മീനമാസത്തില്‍ കാര്‍ത്തികനാള്‍ ദിവസം ഉത്സവാരംഭം. ചിങ്ങ മാസം ഒന്നാം ഓണം, തിരുവോണം, വിനായക ചതുര്‍ത്ഥി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളില്‍ തിരുനടതുറക്കും. വൃശ്ചികം ഒന്നു മുതല്‍ മണ്ഡല പൂജ ദിവസം വരെ നാല്‍പ്പത്തിയൊന്നു ദിവസം തുടര്‍ച്ചയായി തിരുനടതുറക്കും. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും തിരുനടതുറക്കും.